സ്പ്രിംക്ലർ വിവാദത്തിൽ പുതിയ ആരോപണവുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ

സ്പ്രിംക്ലർ വിവാദത്തിൽ പുതിയ ആരോപണവുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. മുഖ്യമന്ത്രിയുടെ കുടുംബാംഗത്തിന് സ്പ്രിംക്ലർ സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. സ്പ്രിംക്ലർ സിഇഒയുടെ ന്യൂജഴ്‌സിയിലെ വീട്ടിൽ ഇവർ സന്ദർശനം നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചു.
അധികാരം ഉപയോഗിച്ച് സ്പ്രിംക്ലർ കമ്പനിയെ വലുതാക്കാൻ സാധിക്കുമെന്നാണോ മുഖ്യമന്ത്രി കരുതിയിരിക്കുന്നതെന്ന് എൽദോസ് ചോദിക്കുന്നു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചപ്പോൾ അതൊരു ഗുരുതര ആരോപണമാണെന്ന് ബോധ്യപ്പെട്ടുവെന്നും എൽദോസ് പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിച്ചതല്ലാതെ അത് സംബന്ധിച്ച് എന്തെങ്കിലും തെളിവ് എൽദോസ് കുന്നപ്പള്ളിയുടെ കൈവശമില്ല. ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൽദോസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here