Advertisement

‘സദസിൽ ആളില്ല, കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്, ഇപ്പോൾ പറയുന്നില്ല’: സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി

4 hours ago
1 minute Read

പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശനം. കാണുമ്പോൾ കുറച്ച് അധികം പറയാനുണ്ട് എന്നാൽ താൻ ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമർശനം.

സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും വിമർശനം ഉന്നയിച്ചു. നാടിൻ്റെ വികസനം അറിയരുതെന്ന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു, അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുന്നു. വ്യവസായ മേഖയിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമർശനം.

ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സർക്കാർ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാൻ പണം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : pinarayi vijayan on organizers of kif summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top