കൊവിഡ് : ഇന്ത്യയിൽ മരണം 640; രോഗബാധിതർ 19,884

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 640 ആയി. 19,884 പേർക്ക് ഇന്ത്യയിൽ വൈറസ് ബാധയേറ്റിരിക്കുന്നത്. 3870 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിലാണ് മഹാരാഷ്ട്രയിൽ വർധിക്കുന്നത്. 355 പേർക്ക് രോഗം സ്ഥിരീകരിച്ചത്തോടെ മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 3445 ആയി. പൂനെയിൽ 650 ഉം, താനെയിൽ 400 കടന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഒരു മരണവും 12 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ ആകെ രോഗബാധിതരുടെ എണ്ണം 179 ആയി. വർളി,പ്രഭാദേവി, ബൈക്കുള തുടങ്ങിയവയാണ് രോഗവ്യാപനം തീവ്രമായ മേഖലകൾ.

പൂനെ റൂബി ഹാൾ ആശുപത്രിയിലെ 25 ഉം, ബോംബെ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോസിറ്റീവായി. മാസ്‌ക്കോ, മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയാണ് കൊവിഡ് രോഗികളെ പരിചരിച്ചിരുന്നതെന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള നഴ്‌സ് ട്വന്റി ഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിൽ നിയോഗിച്ചിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം 40 പൊലീസുകാർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിതീവ്ര മേഖലയായ മുംബൈയിലും പൂനെയിലും നൽകിയ ലോക്ക് ഡൗൺ ഇളവ് സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഇന്നുമുതൽ കർശനമാക്കും.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top