Advertisement

ലോക്ക്ഡൗണ്‍ ; 30 ദിവസമായി എറണാകുളം ജില്ലയില്‍ ഭക്ഷണ വിതരണവുമായി ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി

April 22, 2020
2 minutes Read

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കാതെ വലയുന്നലര്‍ക്ക് കഴിഞ്ഞ 30 ദിവസമായി ആശ്രയമാവുകയാണ് ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി. ജില്ലയില്‍ ഉടനീളം അതോറിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം തുടരുകയാണ്. മരുന്ന് വാങ്ങാന്‍ പണമില്ലാത്ത രോഗികള്‍ക്ക് ഐഎംഎയുടെ സഹായത്തോടേ മരുന്നും ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്.

കഴിഞ്ഞ 30 ദിവസമായി ആയിര കണക്കിന് ആളുകള്‍ക്കാണ് എറണാകുളം ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഭക്ഷണം എത്തിച്ച് നല്‍കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും, അഭിഭാഷകരേയും ഏകോപിപ്പിച്ച് കൊണ്ടാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം. ഭക്ഷണമൊരുക്കുന്നത് അഭിഭാഷകരുടെ സംഘടനായ ജസ്റ്റിസ് ബ്രിഗേഡാണ്. ഭക്ഷണ വിതരണത്തിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. വരും ദിവസവും കൂടുതല്‍ പേര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ ശ്രമിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Story highlights-Lockdown,District Legal Service Authority with food distribution in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top