മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5500 കടന്നു; 789 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5500 കടന്നു. മരണസംഖ്യ 269 ആയി. ഇന്ന് സംസ്ഥാനത്ത് 431 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ ഭാട്ടിയ ആശുപത്രിയിൽ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം തുടരുന്നു ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 189 ആയി ഉയർന്നു.
മുംബൈയിലും പൂനെയിലുമാണ് സംസ്ഥാനത്ത് കൊവിഡ് മരണം ഉണ്ടായത്. പുതുതായി 18 മരണവും, 431 പോസിറ്റീവ് കേസുകളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 269 ഉം രോഗബാധിതരുടെ എണ്ണം 5649 മായി. 789 പേർ ഇതുവരെ രോഗം മുക്തരായി ആശുപത്രിവിട്ടു. മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 3600 നോട് അടുത്തു. പൂനെയിൽ 716 പേർക്കും ,താനെയിൽ 447 പേർക്കും രോഗം സ്ഥിരീകരിച്ചു. മുംബൈ ഭാട്ടിയ ആശുപത്രിയിൽ ഒരു ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയിൽ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 189 ആയി. ധാരാവിയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
ചേരിയിൽ കൊവിഡ് പരിശോധന നടത്തുന്ന 80 ശതമാനം പേരിലും രോഗം കണ്ടെത്തുെവന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക സംഘം ധാരാവി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇളവുകൾ നീക്കിയ മുംബൈയിലും പൂനെയിലും ലോക്ക്ഡൗൺ കർശനമാക്കി.
Story highlight: Maharashtra covid 5,500 patients 789 patients were discharged from the hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here