ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ആരോഗ്യപ്രവർത്തകർ

സംസ്ഥാനത്ത് ഉന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ആരോഗ്യപ്രവർത്തകർ. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജന്മാർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർ കേരളത്തിന് പുറത്തുനിന്ന് ട്രെയിൻ എത്തിയവരാണ്. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരെ കൂടാതെ സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോടിന് പുറമെ കണ്ണൂർ, കോട്ടയം, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 29150 പേർ നിരീക്ഷണത്തിൽ ഉണ്ട്. 28804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ് ഉള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20801 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19998 പേർക്ക് രോഗ ബാധയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here