ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ബ്രിട്ടണിൽ ഇന്നലെ മാത്രം 828 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ഇറ്റലി,സ്‌പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ മരണനിരക്ക് കുറയുന്നുണ്ട്.
ഇറ്റലിയിൽ 534 പേരാണ് ഇന്നലെ മരിച്ചത്.സ്‌പെയിനിൽ 430ഉം, ഫ്രാൻസിൽ 531പേർക്കും ഇന്നലെ കൊവിഡ് ബാധമൂലം ജീവൻ നഷ്ടമായി. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 52,763 ആയി. ഇറാനിൽ ഇന്നലെ 1297 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുകയാണ്. ബ്രസീലിൽ ഇന്നലെ 2336 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 154പേർക്ക് ജീവൻ നഷ്ടമായി. ചിലിയിലും, ഇക്വഡോറിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.
അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 2715 പേർക്ക് വൈറസ് ബാധമൂലം ജീവൻനഷ്ടമായി. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 45,229ആയി. ഇന്നലെ മാത്രം 24428 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനംമൂലമുണ്ടായ തകർച്ച പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. 480 യുഎസ് ഡോളറിന്റെ പദ്ധതിയാണ് അമേരിക്കൻ സെനറ്റ് പാസാക്കിയത്.
അതേസമയം അമേരിക്കയിലേക്കുളള കുടിയേറ്റ വിലക്ക് 60 ദിവസത്തേക്കായിരിക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. അമേരിക്കൻ പൗരൻമാർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിന് വേണ്ടിയാണ് കുടിയേറ്റ വിലക്കെന്നും ട്രംപ് വിശദീകരിച്ചു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here