റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതി

റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതി. കൊച്ചിയിലെ വിവിധ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീകളെ കടയുടമകള്‍ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പലര്‍ക്കും റേഷന്‍സാധനങ്ങള്‍ ലഭിക്കുന്നത് നാല് തവണയെങ്കിലും കടകളില്‍ എത്തുമ്പോഴാണ്.

കൊച്ചിയിലെ വിവിധ റേഷന്‍ കടകളില്‍ സാധനങ്ങള്‍ നല്‍കാതെ പൂഴ്ത്തി വയ്ക്കുന്നതായാണ് പരാതി. റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന സ്ത്രീകളോട് അരിയടക്കമുള്ളവ തീര്‍ന്നെന്നും പിന്നിട് വരാനുമാണ് ഒട്ടുമിക്ക കടയുടമകളും പറയുന്നത്. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ നടന്ന് മടുത്ത ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ അവരെ അവഹേളിക്കുന്നതും പതിവാണ്. കൊച്ചി തമ്മനത്തേയും, പള്ളിമുക്കിലേയും രണ്ട് റേഷന്‍ കടകളില്‍ സാധനങ്ങള്‍ ലഭിക്കാത്തത് ചോദ്യം ചെയ്ത സ്ത്രീകളെ അവഹേളിക്കുകയായിരുന്നു.

റേഷന്‍ കടകളില്‍ സപ്ലേ ഓഫീസര്‍മാരുടെ പരിശോധനകള്‍ കുറയുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം.

Story Highlights: ration shop, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top