കൊവിഡ്; മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി നടത്താൻ അനുമതി

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി നടത്താൻ ഐസിഎംആർ അനുമതി നൽകി. പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം.
മഹാരാഷ്ട്രയിൽ ഏപ്രിൽ 30 ആകുമ്പോഴേയ്ക്കും രോഗ ബാധിതരുടെ എണ്ണം 42,000 എത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ രോഗബാധിതർ 5,600 കടന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പിക്ക് അനുമതി തേടിയതെന്നും മന്ത്രി വ്യക്തമാക്കി.
431 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 269 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here