ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതൽ പ്രവർത്തനം ആരംഭിക്കും: സഞ്ചീവ് സന്ന്യാൽ

രാജ്യത്തെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ചീവ് സന്ന്യാൽ. രാജ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളും പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഇന്ത്യൻ സമ്പാത്തിക കാര്യങ്ങൾ പ്രവർത്തിച്ച് തുടങ്ങും. അന്താരാഷ്ട്ര യാത്രകൾക്കുള്ള അനുമതി നൽകാൻ എന്നാൽ കാലതാമസമെടുക്കും’-അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ തിരിച്ചുവരവ് അത്ര വേഗമുണ്ടാകില്ല. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുക്കാം. അതുകൊണ്ട് ഒറ്റയടിക്ക് സാധനങ്ങൾ ചെലവഴിക്കരുതെന്നും ഘട്ടം ഘട്ടമായി സൂക്ഷിച്ച് വേണം ചെലവഴിക്കാനെന്നും സന്ന്യാൽ കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
Read Also: വൈറസ് നമ്മോടൊപ്പമുണ്ടാകും; ദീർഘകാലത്തേക്ക്: ലോകാരോഗ്യ സംഘടന
മിക്ക രാജ്യങ്ങളും കോടിക്കണക്കിന് ഡോളറുകളുടെ ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ച ശേഷം വളരെ വൈകിയാണ് ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുകയും സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്ത ഇന്ത്യൻ രീതിയായിരുന്നു ശരിയെന്ന് വൈകാതെ അവർ മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
500 രൂപ നൽകി പട്ടിണി മറികടക്കാമെന്ന് സർക്കാർ കരുതില്ലെന്നും, ലോക്ക്ഡൗണിന്റെ ആഘാതം കുറയ്ക്കുക മാത്രമാണ് ഈ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതും അദ്ദേഹം വിശദീകരിച്ചു.
Story Highlights- lock down, economy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here