വൈറസ് നമ്മോടൊപ്പമുണ്ടാകും; ദീർഘകാലത്തേക്ക്: ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ദീർഘകാലത്തേക്ക് ഭൂമിയിലുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന. മിക്ക രാജ്യങ്ങളും വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തിലാണ്. ഇന്നലെ നടന്ന വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ലോകരോഗ്യസംഘടനാ തലവൻ ടെഡ്രോസ് ആദാനം ഗബ്രിയാസിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും അമേരിക്കയും തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടായിരുന്നു. കടുത്ത ആരോപണങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനക്ക് എതിരെ ഉയർത്തിയത്. എന്നാൽ ഇതിനെ ചൊല്ലിയുള്ള തന്റെ രാജി സാധ്യത ടെഡ്രോസ് തള്ളുകയുണ്ടായി.
കൊവിഡിനെ ചെറുത്ത രാജ്യങ്ങളിൽ വീണ്ടും കൊറോണ വൈറസ് തിരിച്ചെത്തി. അമേരിക്കയിലും ആഫ്രിക്കയിലും കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈറസിനെ പ്രതിരോധിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള സമയം രാജ്യങ്ങൾക്ക് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സംഘടന നൽകി. അതേസമയം യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ടെഡ്രോസ് വ്യക്തമാക്കി.
coronavirus, world health organization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here