Advertisement

കണ്ണൂരിൽ സമൂഹ വ്യാപന സാധ്യതയില്ലെന്ന് കളക്ടർ; പൊലീസ് നിയന്ത്രണം കർശനമാക്കും

April 23, 2020
Google News 1 minute Read

കണ്ണൂരിൽ സമൂഹ വ്യാപന സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ. ഒരു മാസത്തിന് ശേഷവും രോഗം സ്ഥിരീകരിക്കുന്നത് വിദഗ്ധർ പരിശോധിക്കും. ജില്ലയിൽ നിയന്ത്രണം കർശനമാക്കാൻ പൊലീസും തീരുമാനിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള കണ്ണൂർ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ.2432 പേരെ ഇതുവരെ ടെസ്റ്റ് ചെയ്തു.രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം ആളുകൾക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.രോഗം ബാധിച്ചവരുടെ പ്രൈമറി – സെക്കൻഡറി പട്ടികയിൽ പെട്ടവരെ മുഴുവൻ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിലെ മുഴുവൻ ഹോട്ട്‌സ്‌പോട്ട് മേഖലകളിലും പരിശോധന വർധിപ്പിക്കാൻ പൊലീസും തീരുമാനിച്ചു. ഹോട്ട്സ്‌പോട്ട് പ്രദേശങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നിരുന്നു. ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലെ വീടുകളിൽ ബോധവത്കരണവുമായി പൊലീസ് നേരിട്ടെത്തും. നിരീക്ഷണത്തിൽ ഉള്ളവർ പുറത്തിറങ്ങുന്നത് കർശനമായും തടയുമെന്നും വിജയ് സാഖറെ.

ഇതിന് പുറമെ സുരക്ഷ കണ്ണൂർ എന്ന ആപ്ലിക്കേഷൻ പൊലീസ് പുറത്തിറക്കി. നിലവിൽ ഹോട്ട്‌സ്‌പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. നിയന്ത്രണം കടുപ്പിച്ചതോടെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു.

Story highlights- kannur ,covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here