Advertisement

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഷാര്‍ജയില്‍ നിന്ന് എത്തിയ 44 കാരന്

April 23, 2020
1 minute Read

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വര്‍ക്കല പുത്തന്‍ചന്ത സ്വദേശിയായ 44 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 19ന് ഷാര്‍ജയില്‍ നിന്ന് എത്തിയതാണ്. അന്നു മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.

മണക്കാട് കല്ലാട്ട്മുക്ക് സ്വദേശിയായ വയോധികയടക്കം രണ്ട് പേരാണ് കൊവിഡ് രോഗം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായതിനാല്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കും. ജില്ലയില്‍ നിന്ന് ഏറ്റവും ഒടുവില്‍ ലഭിച്ച 39 പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. ജില്ലയില്‍ 1379 പേര്‍ വീടുകളിലും 44 പേര്‍ ആശുപത്രികളിലും, 66 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.

 

Story Highlights- coronavirus, covid19, thiruvanathapuram updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top