Advertisement

ബേഗൂര്‍ സ്വദേശി മരിച്ചത് കുരങ്ങുപനി ബാധിച്ച് ; വയനാട്ടില്‍ മരണം രണ്ടായി

April 23, 2020
1 minute Read

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച മരിച്ചവരുടെ എണ്ണം രണ്ടായി. ഏപ്രില്‍ 13 ന് ചികിത്സയിലിരിക്കെ മരിച്ച ബേഗൂര്‍ സ്വദേശി മാരിയും (60) കുരങ്ങുപനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം ലഭ്യമായത്. ഇതോടെ ഏപ്രില്‍ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ സാമ്പിള്‍ എടുക്കാത്തതിനാല്‍ ഇനി രോഗം സ്ഥിരീകരികരിക്കാനും സാധിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം, ഇന്ന് തിരുനെല്ലി പഞ്ചായത്തിലെ മൂന്ന് പേര്‍ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. രണ്ടു പേര്‍ കുരങ്ങുപനി പ്രത്യേക ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സിയിലുള്ളത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച മൂന്ന് പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. നിലവില്‍ രണ്ടു പേര്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും, രണ്ടു പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

 

Story Highlights- Two people died of monkey fever, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top