Advertisement

മലയാളി മെഡിക്കൽ വിദ്യാർത്ഥി ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചു

April 23, 2020
1 minute Read

കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ബ്രിട്ടനിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചു. ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാർത്ഥ് ആണ് മരിച്ചത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഖത്തറിൽ ഡോക്ടറായ പ്രകാശ് ആണ്. വീട്ടിലേക്ക് ഫോൺ വിളി വന്നപ്പോഴാണ് സിദ്ധാർത്ഥ് മരിച്ച വിവരം കുടുംബാംഗങ്ങൾ അറിയുന്നത്.

ഡോ.പ്രകാശും ഭാര്യയും ഖത്തർ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗങ്ങളാണ്. അവിടെയുള്ള പ്രമുഖ സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ് പ്രകാശ്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

coronavirus, keralite died in uk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top