കുവൈത്തില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ഇതുവരെ 2614 പേര്‍ക്കാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. 1986 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന 115 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് രോഗമുക്തി നേടിവരുടെ എണ്ണം 613 ആയി. 85 ഇന്ത്യക്കാര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
Story Highlights- kuwait, covid19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here