കൊവിഡ് വ്യാപനം; സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടി. ഇടുക്കി, കോട്ടയം, തിരുവന്തപുരം ജില്ലകളിലെ പ്രദേശങ്ങളാണ് പുതിയതായി ഹോട്ട് സ്പോർട്ട് പരിധിയിൽ ഉൾപ്പടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 84 ആയി.
ഇടുക്കി ജില്ലയിലെ ഏലപ്പാറ, നെടുങ്കണ്ടം, വാഴത്തോപ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, വിജയപുരം, കോട്ടയം മുൻസിപ്പാലിറ്റി, ഒപ്പം തിരുവനന്തപുരത്തെ വർക്കല മുൻസിപ്പാലിറ്റിയുമാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിലെ ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
നഗരസഭകളിലെയും മുൻസിപ്പാലിറ്റികളിലെയും, രോഗബാധിതരുടെയും അവരുടെ സമ്പർക്ക പട്ടികയുടെയും അടിസ്ഥാനത്തിൽ വാർഡുകളെ പ്രത്യേകം ഹോട്ട് സ്പോട്ടുകളാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ട്. അത്തരത്തിൽ തിരുവനന്തപുരം നഗരസഭയിലെ
കളിപ്പാംകുളം, അമ്പലത്തറ വാർഡുകളെ ജില്ലാ ഭരണകൂടം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രോഗവ്യാപനം കുറയുന്ന തിരുവനന്തപുരം നഗരസഭയടക്കമുള്ള ചില തദ്ദേശ പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും മടക്കവും ഒരു കേന്ദ്രം വഴിയാക്കി നിയന്ത്രിക്കും.യാതൊരു വിധ ഇളവുകളും ഈ പ്രദേശങ്ങളിൽ അനുവദിക്കില്ല.
Story highlight: covid 19; New hot spots in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here