സ്വര്‍ണവില കുതിക്കുന്നു; പവന് ഇന്ന് 200 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 34,000 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 4,250 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത് . പവന് ഇന്നലെ 400 രൂപ കൂടിയിരുന്നു. 33,800 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില.

കൊവിഡ് 19 തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിനും കാരണമാകുന്നത്. മറ്റ് വിപണികളില്ലാത്തതിനാലും സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആഗോളനിക്ഷേപകര്‍ സ്വര്‍ണത്തില്‍ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Story highlights-gold price, rising in state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top