Advertisement

രണ്ട് ദിവസത്തിനിടെ പത്തോളം കൊവിഡ് കേസുകൾ; ബം​ഗളൂരുവിലെ മുനിസിപ്പൽ വാർഡ് സീൽ ചെയ്തു

April 24, 2020
0 minutes Read

കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാ​ഹചര്യത്തിൽ ബം​ഗളൂരുവിലെ മുനിസിപ്പൽ വാർ‍ഡ് സീൽ ചെയ്തു. ഹൊങ്കസാന്ദ്രയിലെ മുനിയിപ്പൽ വാർഡാണ് സീൽ ചെയ്തത്. രണ്ട് ദിവസത്തിനിടെ പത്തോളം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

ആയിരത്തോളം പേരാണ് മുനിസിപ്പൽ വാർഡ് പരിധിയിൽ താമസിച്ച് വരുന്നത്. മെട്രോ റെയിൽ പ്രൊജക്ടിന്റെ ഭാ​ഗമായി നിരവധി പേർ ഇവിടെ ചേരികളിൽ താമസിക്കുന്നുണ്ട്. പത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. മുൻ കരുതലിന്റെ ഭാ​ഗമായി 186 ഒാളം പേരെ ക്വീറന്റീനിലാക്കിയെന്ന് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ചേരികളിൽ കൊവിഡ് പടർന്നുപിടിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മൂന്നാഴ്ചയ്ക്കിടെ 200 ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിമൂന്ന് പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top