കാസർഗോഡ് സ്വകാര്യ വാഹനത്തിൽ കടത്തിയ വ്യാജമദ്യം പിടികൂടി

കാസർഗോഡ് നീലേശ്വരം ബങ്കളത്ത് സ്വകാര്യ വാഹനത്തിൽ സ്വകാര്യ വാഹനത്തിൽ വ്യാജമദ്യം കടത്തിയ രണ്ട് പേർ എക്‌സൈസ് പിടിയിൽ. രണ്ടു വാഹനങ്ങളിലായി 20 ലിറ്റർ വ്യാജമദ്യവുമായി നീലേശ്വരം പള്ളിക്കരയിലെ പിവി ശ്രീനിവാസൻ (44), കാഞ്ഞങ്ങാട് പടന്നക്കാട്ടെ കെഎസ് സാബിത്ത് (25) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

രാവിലെ 10 മണിയോടെ രഹസ്യവിവരത്തെ തുടർന്ന് ബങ്കളം പള്ളത്തുവയലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും കുഴൽ മാറ്റിയ നിലയിൽനാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം കടത്താൻ ഉപയോഗിച്ച ഇന്നോവയും മാരുതി കാറും അധികൃതർ കസ്റ്റഡിയിലെടുത്തു.

റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പികെ അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോസഫ് അഗസ്റ്റിൻ, കെ പ്രദീഷ്, നിഷാദ്, മഞ്ജുനാഥൻ, വി ബാബു, ചാൾസ് ജോസ്, ജിജിത്ത് കുമാർ, ഡ്രൈവർ വിജിത്ത് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Story hightlights- liquor , Kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top