ലോകത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. 28,29,883 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7,98,605പേർ കൊവിഡ് മുക്തരായി.

ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ച യുഎസിൽ 1951 പേരും യുകെയിൽ 700ലേറെ പേരുമാണ് മരിച്ചത്. അമേരിക്കയിൽ കൊവിഡ് മരണസംഖ്യ 52,000 കടന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

എന്നാൽ, ലോകത്ത് പുതുതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണെന്നത് ആശ്വാസം നൽകുന്നുണ്ട്. ഇറ്റലിയിൽ 420ഉം സ്‌പെയിനിൽ 367 മരണവും റിപ്പോർട്ട് ചെയ്തു. രോഗം ആദ്യമായി സ്ഥിരീകരിച്ച ചൈനയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 6 പേർക്ക് മാത്രം.

Story highlight: The number of deaths due to covid in the world is approaching 2 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top