പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുമായി സമ്പർക്കത്തിലായത് എറണാകുളത്തെ 48 പേർ

ഏപ്രിൽ 21 ന് കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ള 48 പേർ. ഇതിൽ 30 പേർ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലും 18 പേർ സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിലും ഉൾപ്പെടുന്നു. ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇവരെയെല്ലാവരെയും ഫോണിൽ ബന്ധപ്പെടുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ എട്ട് മുതൽ 13 വരെയാണ് പാലക്കാട് സ്വദേശി എറണാകുളത്ത് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹായി കോട്ടയത്ത് വന്നതായി കണ്ടെത്തിയിരുന്നു. പഴവുമായി എത്തിയ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പതിനേഴ് പേരെ നിരീക്ഷണത്തിലാക്കി. മാർക്കറ്റിൽ ലോഡ് ഇറക്കിയ പഴക്കട ആരോഗ്യ വകുപ്പ് അടപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്ന് ലോഡുമായി എത്തുന്നതിനിടെയാണ് അമിത ശരീരോഷ്മാവ് കാണിച്ചതിനെ തുടർന്നാണ് ഡ്രൈവർ നിരീക്ഷണത്തിലായത്. പിന്നീട് ഇയാളുടെ സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവായി. ഇതേ തുടർന്നാണ് സഹായിയുടെ റൂട്ട് മാപ്പ് പരിശോധിച്ചത്. 20ന് കോട്ടയത്ത് എത്തി മടങ്ങവേ, എറണാകുളത്ത് വച്ച് ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിരുന്നു. തുടർന്ന് പാലക്കാട് എത്തിയ ഇയാൾ നിരീക്ഷണത്തിൽ തുടരുകയാണ്.

Story highlights- palakkad, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top