Advertisement

ഒമാനില്‍ ഇന്ന് 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

April 26, 2020
1 minute Read

ഒമാനില്‍ ഇന്ന് 93 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1998 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേരും വിദേശികളാണ്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 54 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളത്. രാജ്യത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 333 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

തെക്കന്‍ ബാത്തിനയില്‍ 23 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ബാത്തിനയില്‍ ആറുപേര്‍ക്കും തെക്കന്‍ ശര്‍ഖിയയിലും ദാഖിലിയയിലും മൂന്ന് പേര്‍ക്ക് വീതവും പുതുതായി വൈറസ് ബാധ സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Story highlights-93 covid cases confirmed in Oman today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top