ഹോട്‌സ്‌പോട്ടുകളില്‍ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് ടീം പ്രവര്‍ത്തനം ആരംഭിച്ചു

എറണാകുളം ജില്ലയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ഡിവിഷനുകളിലും കൊച്ചി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ വ്യാപാരസ്ഥാപനങ്ങളും, പൊതുജനങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക ,സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക ,അന്തര്‍സംസ്ഥാന യാത്ര നടത്തിയവരുടെനിരീക്ഷണം ഉറപ്പുവരുത്തുക, ഹാന്‍ഡ് സാനിറ്റൈസിങ്ങ്, ഹാന്‍ഡ് വാഷിംഗ് ഉറപ്പുവരുത്തുക ,അഥിതി തൊഴിലാളികളുടെ വാസസ്ഥല പരിശോധന ,നിര്‍മാണ സൈറ്റുകള്‍ ,കമ്മ്യൂണിറ്റി കിച്ചന്‍ ,മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വ പരിപാലനം എന്നീ പ്രവര്‍ത്തനങ്ങളാണ് ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് ടീം നടപ്പാക്കുന്നത്.
ഇന്നലെ രണ്ട് സ്‌ക്വാഡുകളായി നടന്ന പരിശോധനയില്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍, കമ്മ്യൂണിറ്റി കിച്ചന്‍ ,ഫിഷ്സ്റ്റാള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പ് അടക്കം 37 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടിലെ തേനിയില്‍ നിന്ന് പച്ചക്കറി ലോറിയില്‍ അനുമതി ഇല്ലാതെ ഒളിച്ചു കടന്ന ആളെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലുവ ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തൃപ്പൂണിത്തുറ പുതിയകാവിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.
Story highlight-Health Enforcement Team,ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here