ലോക്ക് ഡൗൺ: ജിംനേഷ്യങ്ങൾ അടച്ചതോടെ ഉടമകൾ പ്രതിസന്ധിയിൽ

ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം അടച്ചതോടെ ഉടമകൾ പ്രതിസന്ധിയിൽ. വാടകപോലും നൽകാനാവാതെ വന്നതോടെ പല ജിംനേഷ്യങ്ങളും എന്നത്തേക്കുമായി അടച്ചു പൂട്ടി. വിവിധ മേഖലകളിൽ സഹായം നൽകുമ്പോഴും സർക്കാർ തങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ഉടമകളുടെ പരാതി.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ 13 മുതലാണ് സംസ്ഥാനത്തെ ജിമ്മുകളും ഫിറ്റനെസ് സെന്റെറുകളും അടച്ചിട്ടത്. ലോക്ക് ഡൗൺ തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇവയ്ക്ക് പ്രവർത്താനാനുമതി ലഭിക്കാത്തതും സർക്കാർ തലത്തിൽ സഹായങ്ങളൊന്നും ലഭ്യമാകാത്തതുമാണ് നിലവിൽ ഉടമകളെ അലട്ടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് 80 ശതമാനം ജിമ്മുകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. നിലവിൽ വാടക പോലും നൽകാനാകാത്ത അവസ്ഥയിലാണ് ഉടമകൾ.
ജിമ്മുകൾ അടച്ചതോടെ ശരീര സൌന്ദര്യ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന യുവാക്കളും ആശങ്കയിലാണ്.
ലോക്ക് ഡൗൺ തീരാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ സർക്കാർ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ജിം ഉടമകൾ.
ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്നും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഏഴ് പേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ടും വയനാട് ഒരാളും രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 114 പേരാണ് ചികിത്സയിലുള്ളത്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
Story Highlights: lockdown gym closed, the owners are in crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here