Advertisement

മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; രോഗബാധിതരുടെ എണ്ണം 8,000 കടന്നു

April 26, 2020
0 minutes Read

മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി.

മഹാരാഷ്ട്രയിൽ ഇന്ന് 19 പേർക്ക് കൂടി ജീവൻ നഷ്ടമായി. ഇതോടെ മരണസംഖ്യ 342 ആയി. ഇതുവരെ 1188 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ, പൂനെ എന്നിവിടങ്ങളിൽ മെയ് 18 വരെ ലോക്ഡൗൺ നീട്ടുമെന്നാണ് സൂചന.

മഹാരാഷ്ട്രയെ കൂടാതെ ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെയുള്ള 18 മരണവും അഹമ്മദാബാദിലാണ്. ഇതോടെ അഹമ്മദാബാദിൽ മാത്രം മരണം 104 ആയി. രാജസ്ഥാനിൽ ഇന്ന് ആറ് മരണം റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 40 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മരിച്ചു. കർണാടകയിൽ 24 മണിക്കൂറിനിടെ മൂന്ന് പോസിറ്റീവ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തത് ആശ്വാസമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top