Advertisement

കൊറോണ പ്രതിരോധത്തിന് അണുനാശിനി; പ്രസ്താവന വെറും തമാശയെന്ന് ട്രംപ്

April 26, 2020
Google News 3 minutes Read

കൊവിഡ് 19 പ്രതിരോധത്തിന് അണുനാശിനി പരീക്ഷിക്കണമെന്ന തൻ്റെ നിർദ്ദേശം വെറും തമാശയെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് താൻ അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ട്രംപ് പറഞ്ഞു. പ്രസ്താവനക്കെതിരെ ലോകവ്യാപകമായി വിമര്‍ശനമുയർന്ന സാഹചര്യത്തിലാണ്​ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്നലെയാണ് കൊവിഡിനെ അകറ്റാൻ അണുനാശിനി പരീക്ഷിക്കാമെന്ന വിചിത്ര വാദവുമായി ട്രംപ് എത്തിയത്. ‘അൾട്രാ വയലറ്റ് വെളിച്ചമോ മറ്റേതെങ്കിലും ശക്തിയേറിയ വെളിച്ചമോ ശരീരത്തിലേക്ക് നേരിട്ട് അടിക്കുകയാണെന്ന് വിചാരിക്കുക. അത് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കുന്നത് ആലോചനയിൽ ഉണ്ടെന്നുമല്ലേ പറഞ്ഞത്? ഇനി ഈ വെളിച്ചം തൊലിയിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങൾ വഴിയോ ശരീരത്തിനുള്ളിലെത്തി എന്ന് കരുതുക. നിങ്ങൾ അതും പരീക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അത് കൊള്ളാം. അണുനാശിനികൾ വൈറസിനെ ഒരു മിനിട്ട് കൊണ്ട് പുറത്തു ചാടിക്കുമെന്ന് എനിക്കറിയാം. അണുനാശിനികൾ കുത്തിവയ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാലോ? അത് പരീക്ഷിക്കുന്നതും നന്നാവും. നോക്കൂ, അണുനാശിനി ശ്വാസകോശത്തിൽ എത്തിയാലോ? അതൊക്കെ അറിയാൻ എനിക്ക് താത്പര്യമുണ്ട്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷേ, കാര്യങ്ങൾ അറിയാവുന്ന ഒരാളാണ്.”- ട്രംപ് പറഞ്ഞു.

പ്രസ്താവനയെ തുടർന്ന് അണുനാശിനികൾ കുടിക്കുന്നതും കുത്തിവെക്കുന്നതും അപകടമാണെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അണുനശീകരണികൾ നിർമിക്കുന്ന ഡെറ്റോൾ, ലൈസോൾ തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങൾ ഒരു കാരണവശാലും കഴിക്കുകയോ കുത്തിവെക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ചത്.

എന്നാൽ പരാമർശത്തിനു ശേഷം 18 മണിക്കൂറിനിടെ 30 ആളുകൾ വീട് വൃത്തിയാക്കാനുപയോഗിക്കുന്ന സാധാരണ അണുനാശിനി കുടിച്ചു എൻ റിപ്പോർട്ടുകൾ ഉയർന്നിരുന്നു. കൂടുതൽ ആളുകളും ലൈസോൾ ആണ് കുടിച്ചത്. ചിലർ ബ്ലീച്ച് കുടിച്ചപ്പോൾ മറ്റ് ചിലർ ടുകളിൽ ഉപയോഗിക്കുന്ന മറ്റ് അണുനാശിനികളുമാണ് കുടിച്ചത്.

Story Highlights: My Idea to Inject Disinfectant Was a Prank on Reporters ‘Just to See What Would Happen’ Says Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here