യുഎഇയില്‍ ഇന്ന് ഏഴ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; 532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ 532 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9813 ആയി ഉയര്‍ന്നു. ഇന്ന് ഏഴ് പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 71 ആയി.

അതേസമയം, രോഗമുക്തതി നേടിയവരുടെ എണ്ണവും ഗണ്യമായി കൂടുന്നുണ്ട്. ശനിയാഴ്ച മാത്രം 127 പേര്‍ രോഗമുക്തരായി. ഇതുവരെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ 1887 പേരാണ് ആകെ സുഖം പ്രാപിച്ചത്.

 

 

Story Highlights- UAE, covid19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top