മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ നല്‍കി വള്ളി മുത്തശ്ശി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ ആഭരണങ്ങള്‍ നല്‍കി വള്ളി മുത്തശ്ശി. മൂന്ന് പവന്‍ വരുന്ന സ്വര്‍ണ ഭരണങ്ങളാണ് മരട് സ്വദേശിയായ വള്ളി മുത്തശ്ശി ദുരിതാശ്വാസ നിധിയിലേക്കായി എം സ്വരാജ് എംഎല്‍എയ്ക്ക് കൈമാറിയത്. കൊവിഡ് കാലത്തും സഹജീവി സ്‌നേഹത്തിലൂടെ നാടിന് മാതൃകയാവുകയാണ് വള്ളി മുത്തശ്ശി. പ്രളയകാലത്തും ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കുടുംബം ചെയ്തിരുന്നു. മകളായ ജൂബിലി ഏഴു പവന്റെ നെക്ളേസ് ആണ് അന്ന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഇന്നലെ കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തുകയാണ് അറുപതുകാരിയായ സുബൈദ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൈസ നല്‍കിരുന്നു. ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപയാണ് സുബൈദ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് പട്രോളിംഗിന് ഇറങ്ങിയ പൊലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തി ലളിതമ്മ തന്റെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.
Story highlights- donated gold to the chief minister’s relief fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here