Advertisement

കോട്ടയത്ത് ആരോഗ്യ പ്രവർത്തകനും തമിഴ്‌നാട്ടുകാരനും കൊവിഡ്

April 27, 2020
1 minute Read

കോട്ടയം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ആറ് പേർക്ക്. മുട്ടമ്പലം, കുഴിമറ്റം, മണർക്കാട്, ചങ്ങനാശേരി, മേലുകാവുമറ്റം, വടവാതൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരണം. ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രവർത്തകന്‍ അടക്കമുള്ളവർക്കാണ് കൊവിഡ്. ഇതോടെ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഉയർത്തി.

മുട്ടമ്പലത്ത് 40 വയസുള്ള ചുമട്ടുതൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മാർക്കറ്റിലായിരുന്നു ഇയാൾക്ക് ജോലി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ലോഡിംഗ് തൊഴിലാളിയുടെ പ്രൈമറി കോൺടാക്ടാണ്. കുഴിമറ്റത്ത് തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്റെ ബന്ധുവായ 56 വയസുകാരിക്കാണ് കൊവിഡ്. ട്രക്ക് ഡ്രൈവർക്കാണ് മണർക്കാട് രോഗ ബാധ കണ്ടെത്തിയത്. 43 വയസുള്ള ഇയാൾ കോഴിക്കോട് ജില്ലയിൽ പോയിരുന്നു.

ചങ്ങനാശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിക്കാണ്(46) കൊവിഡ് സ്ഥിരീകരിച്ചത്. തൂത്തുക്കുടിയിൽ പോയി വന്നിരുന്ന ഇദ്ദേഹം ആക്രി കച്ചവടക്കാരനാണ്. സേലത്ത് ബാങ്കിൽ ജോലി ചെയ്യുന്ന സ്ത്രീക്കാണ് (28) മേലുകാവുമറ്റത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വടവാതൂരിൽ ആരോഗ്യ പ്രവർത്തകനാണ് കൊവിഡ്. 40 വയസുള്ള ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ടാണ്.

Story highlights-covid 19, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top