ലോക്ക് ഡൗൺ നീട്ടണമെന്ന കാര്യത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ, കൊവിഡ് വിഷയങ്ങളിൽ പ്രധാനമന്ത്രി ഇന്ന് ഒമ്പത് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ഗുജറാത്ത്, ഹരിയാന, ബിഹാർ, ഹിമാചൽ , ഒഡിഷ , ഉത്തരാഖണ്ഡ്, പുതുച്ചേരി, മിസോറാം ,മേഘാലയ സംസ്ഥാന മുഖ്യമന്ത്രിമാരാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുക. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. കേരളത്തോട് നിർദേശങ്ങൾ എഴുതിത്തരാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്നാണ് സൂചന.
അതേസമയം, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചൽപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ അടച്ചിടൽ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാടിനോട് അനുകൂലിക്കും എന്ന് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇന്ന് ചർച്ചയാകും.
എന്നാൽ, മുംബൈ, അഹമ്മദാബാദ്, ഇൻഡോർ, പൂനൈ, ജയ്പുർ, ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപാൽ, ആഗ്ര, ജോധ്പൂർ, ഡൽഹി നഗരങ്ങളിൽ രോഗ വ്യാപനം അതി രൂക്ഷണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
Story highlight: lock down, prime minister, conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here