Advertisement

വിലയിൽ മാറ്റമില്ല; പഴവിപണി കടുത്ത പ്രതിസന്ധിയിൽ

April 27, 2020
1 minute Read

റമദാൻ മാസം പഴവർഗങ്ങളുടെ വിപണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ, ഇക്കുറി കടുത്ത പ്രതിസന്ധി നേരിടുകയാണ് പഴ വിപണി. വിലയിൽ വർധനവില്ലെങ്കിലും കച്ചവടം ഗണ്യമായി ഇടിഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.

ഇറക്കുമതി ചെയ്യുന്ന വിവിധയിനം പഴവർഗങ്ങളുടെ ഗമയൊന്നുമില്ല പഴക്കടകളിലെ തട്ടുകൾക്ക്. ഉള്ളതു തന്നെ ആവശ്യക്കാരെ കാത്തിരുന്ന് നശിക്കുന്നതിനും കുറവില്ല. മൊത്ത വിപണിയുടെ സ്ഥിതിയും സമാനമാണ്.

പതിവിൽ നിന്ന് വ്യത്യസ്ഥമായി വിലയിൽ കാര്യമായ വർധനവില്ലെങ്കിലും വിപണിയിൽ ഇത് പ്രതിഫലിക്കുന്നില്ലെന്ന് മാത്രം. സമൂഹ ഇഫ്താറുകൾ ഇല്ലാതായതാണ് പ്രധാനമായും വിപണിയെ തളർത്തിയത്. പ്രാദേശിക ഉത്പാദകർ പ്രതീക്ഷയർപ്പിച്ച ഇനങ്ങളായ മാമ്പഴവും, റമ്പൂട്ടാനും, പൈനാപ്പിളുമൊക്കെ പ്രതിസന്ധിയുടെ ചൂടിലാണ്. കൊവിഡ് പ്രതസന്ധിയും ലോക്ക് ഡൗണുംമൂലം ഇതരസംസ്ഥാനത്തു നിന്നുള്ള പഴങ്ങളുടെ വരവും ഗണ്യമായി കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.

Story highlights- fruit market, crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top