Advertisement

ശമ്പളവും പെൻഷനും ഇല്ല; കേരള സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധി

2 hours ago
1 minute Read

കേരള സാങ്കേതിക സർവകലാശാലയിൽ സർവത്ര പ്രതിസന്ധി. സർവ്വകലാശാലയിൽ ശമ്പളവും പെൻഷനും ഇല്ല. ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം മുടങ്ങി. പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും അനുവദിക്കുന്നില്ല. സർവകലാശാലയിൽ വാഹനങ്ങൾക്ക് പെട്രോൾ വാങ്ങാൻ പോലും പണം ലഭിക്കുന്നില്ല. സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.

സോഫ്റ്റ്‌വെയർ ഇന്റർനെറ്റ് സേവനങ്ങൾക്കും പണം നൽകിയിട്ടില്ല. സിൻഡിക്കേറ്റ് യോഗം ചേർന്നാൽ മാത്രമേ ബജറ്റ് അംഗീകരിക്കാൻ കഴിയൂ. 85ഓളം സ്ഥിരം ജീവനക്കാരും നൂറിലധികം കരാർ ജീവനക്കാരുമാണ് സർവകലാശാലയിലുള്ളത്. സ്ഥിരം വിസി ഇല്ലാത്തതാണ് വിദ്യാർഥികൾക്ക് സർ‌ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാനുള്ള കാരണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. സർട്ടിഫിക്കറ്റ് അച്ചടിക്കാനുള്ള പണം പോലും ലഭ്യമായിട്ടില്ല. ​

Read Also: ‘വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്’; CPI കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

സാങ്കേതിക സർവകലാശാലയിൽ ​ഗുരുതര പ്രതിസന്ധിയാണുള്ളത്. വൈദ്യുതി ബില്ലടക്കാനും പണമില്ല. മൂന്ന് സർവീസ് പ്രൊവൈഡേഴ്സ് ആണ് സർവകലാശാലയിൽ ഇന്റർനെറ്റ് സേവനം നൽകുന്നത്. എന്നാൽ രണ്ട് മാസമായി ഇവർക്കും പണം നൽകിയിട്ടില്ല. സോഫ്റ്റ്‌വെയർ ഡവലപ്പേഴ്സിന് ഒരു മാസം 87ലക്ഷം രൂപയാണ് നൽകേണ്ടത്. എന്നാൽ ഇതും നൽകിയിട്ടില്ല.

Story Highlights : Crisis at Kerala Technological University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top