Advertisement

‘വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്’; CPI കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

4 hours ago
2 minutes Read

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്. നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കുന്നത് എന്ന ബോധ്യം വേണം. സംസ്ഥാന അസി.സെക്രട്ടറിമാർ പരാജയമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

പാർട്ടി സെക്രട്ടറി,അസി. സെക്രട്ടറി, രാജ്യസഭ MP മാർ എന്നിവർ മലബാറിൽ നിന്നുള്ളവരാണ്. കഴിഞ്ഞ തവണ മന്ത്രിമാരെ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി, ഇത്തവണ മന്ത്രിമാരെ ഉൾപ്പെടുത്തി. ചെരുപ്പിന് അനുസരിച്ച് കാല് മുറിക്കുന്നതു പോലെ ആണ് നോംസ് ഉണ്ടാക്കുന്നതെന്ന് വിമർശനം.

Read Also: ‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

വിരമിച്ചവരെ PSC, റിക്രൂട്ട് ബോർഡ് മെമ്പർമാരായി പരിഗണിക്കുന്നുവെന്നും കേഡർമാരെ പരിഗണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ സ്തുതിപാടകർക്ക് പദവികൾ നൽകുന്നുവെന്ന് അഭിപ്രായം സമ്മേളനത്തിൽ ഉയർന്നു. റവന്യൂ, വിദ്യാഭ്യാസ, വ്യവസായ, ഗതാഗത മന്ത്രിമാരുടെ പ്രവർത്തനം മികച്ചതെന്ന് അഭിപ്രായമാണ് സമ്മേളനത്തിൽ ഉയർമന്നത്. കെ. രാജൻ ഒഴികെയുള്ള സിപിഐ മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ഒരു കാര്യമില്ലാത്ത ചില മന്ത്രിമാരുണ്ടെന്നാണ് വിമർശനം. അവരെ പറഞ്ഞിട്ട് കാര്യമില്ലെന്നും, അവരെ കൊണ്ട് ഒക്കാത്തത് എടുത്ത് അവരുടെ കയ്യിൽ കൊടുത്തതാണ് പ്രശ്നമെന്നും വിമർശനം.

Story Highlights : Criticism against Binoy Viswam at CPI Kollam district conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top