ഇന്നത്തെ പ്രധാനവാർത്തകൾ (27-04-2020)

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. 27,892 പേർക്കാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരം. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്നാം ഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് കോണ്ടാക്ടിൽ നിന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് മുക്തമായത് 283 ജില്ലകൾ
രാജ്യത്തെ 283 ജില്ലകൾ കൊവിഡ് വിമുക്തമായി. 64 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 48 ജില്ലകളിൽ 14 ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 33 ജില്ലകളിൽ 21 ദിവസമായും 18 ജില്ലകളിൽ 28 ദിവസമായും കൊവിഡ് കേസുകളൊന്നും ഇല്ല. രാജ്യത്ത് ആകെ ഉള്ളത് 736 ജില്ലകളാണ്. രോഗവിമുക്തി നേടുന്നവരുടെ എണ്ണം 21.9 ശതമാനമായിട്ടുണ്ട്.
ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുതിക്കുന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധന. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് പിടിപെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദിൻ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേർ മരിച്ചു.
Story Highlights- news round up, headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here