കൊവിഡ്: സുപ്രിംകോടതിയിലെ 36 ജീവനക്കാർ നിരീക്ഷണത്തിൽ

സുപ്രിംകോടതിയിലെ 36 സുരക്ഷാ ജീവനക്കാരെ നിരീക്ഷണത്തിൽ. മറ്റൊരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ളവരെയാണ് നീരീക്ഷണത്തിലായിക്കിയിരിക്കുന്നത്.
സുപ്രിംകോടതിയിലെ ജീവനക്കാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി ജീവനക്കാരന് പനിയുണ്ടായിരുന്നു. തിങ്കളാഴ്ച പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയിലെത്തിയിരുന്നു.
ഒരുമാസത്തിലേറെയായി വീഡിയോ കോൺഫറൻസ് വഴിയാണ് സുപ്രിംകോടതിയുടെ പ്രവർത്തനം നടന്നുവരുന്നത്. അതിനിടെയാണ് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നേരത്തെ ഡൽഹി കോടതിയിലെ ഒരുദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവിടത്തെ അഡീഷനൽ സെഷൻസ് ജഡ്ജി കൊവിഡ് ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here