Advertisement

പ്രവാസികൾക്കുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതൽ

April 28, 2020
1 minute Read

പ്രവാസികൾക്കുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതൽ ആരംഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ധനസഹായം.

ജനുവരി ഒന്നിന് കേരളത്തിലെത്തുകയും വിസാ കാലാവധി കഴിയാതെ മടങ്ങിപ്പോകാൻ കഴിയാതിരുന്നവർക്ക് 5000 രൂപ വിതരണം ചെയ്യും. മാർച്ച് 23 ന് ശേഷം കേരളത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവർക്ക് 5000 രൂപ നൽകും. പ്രവാസിക്ഷേമ നിധി ബോർഡിലെ അംഗങ്ങൾക്ക് 1000 രൂപ നൽകും. പ്രവാസി ക്ഷേമനിധി ബോർഡിലുള്ള കൊവിഡ് ബാധിതർക്ക് 10,000 രൂപ നൽകും.

അതേസമയം, സ്വന്തന പദ്ധതിയിൽ കൊവിഡ് ഉൾപ്പെടുത്തി 10,000 രൂപ ധനസഹായം നൽകും. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തശേഷം മടങ്ങിവന്ന് 10 വർഷമായി കേരളത്തിൽ കഴിയുന്നവർക്കാണ് സ്വാന്തന പദ്ധതി.

Story highlights- Expatriate,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top