യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 89 ആയി. പുതുതായി 541 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 11,380 ആയി ഉയര്‍ന്നു. ഇന്ന് 91 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2181 ആയി.

ദിവസവും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ജാഗ്രതയും മുന്‍കരുതലും കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. പുതുതായി 25,000 സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.

 

Story Highlights- covid19,coronavirus, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top