സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന കോട്ടുവാല ഇപ്പു മുസ്ലിയാർ ആണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.

സൗദിയിലെ മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു മരിച്ച ഇപ്പു മുസ്ലിയാർ. രണം സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചങ്കിലും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മക്കയിലെ ഹിറാ ആശുപത്രിയിൽ ചിൽസിയിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story highlight: A Malayalee who was treated for covid in Saudi died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top