മുംബൈ പൊലീസിന് രണ്ട് കോടി സംഭാവന നൽകി അക്ഷയ് കുമാർ

മുംബൈ പൊലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ നൽകി ഹിന്ദി നടൻ അക്ഷയ് കുമാർ. മുംബൈ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ കൊവിഡ് ബാധിച്ചുള്ള മരണത്തെ തുടർന്നാണ് താരം ധനസഹായം നൽകിയത്. പണം നൽകിയതിന് മുംബൈ പൊലീസ് അക്ഷയ് കുമാറിന് സമൂഹമാധ്യമത്തിൽ നന്ദി അറിയിച്ചു. മറുപടിയായി തന്റെ കടമയാണ് നിർവഹിച്ചതെന്ന് അക്ഷയ് കുമാർ.
നേരത്തെ ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പറേഷന് മൂന്ന് കോടി രൂപ സംഭാവന താരം ചെയ്തിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ മാസ്ക്കുകളും ടെസ്റ്റിംഗ് കിറ്റുകളും വാങ്ങാനാണ് നടൻ പണം നൽകിയത്. സിനിമകളുടെ റിലീസ് നിർത്തിവച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട മുംബൈയിലെ പ്രമുഖ തീയേറ്റർ ഉടമയെ അക്ഷയ് നേരിട്ടുവിളിച്ച് താൻ ധനസഹായം നൽകാമെന്ന് അറിയിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അക്ഷയ് കുമാർ 25 കോടി രൂപ നൽകിയിരുന്നു.
I salute @MumbaiPolice headconstables Chandrakant Pendurkar & Sandip Surve, who laid their lives fighting Corona. I have done my duty, I hope you will too. Let’s not forget we are safe and alive because of them ?? https://t.co/mgJyxCdbOP pic.twitter.com/nDymEdeEtT
— Akshay Kumar (@akshaykumar) April 27, 2020
അതേസമയം അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസിന് ഒരുങ്ങുന്നതായും വാർത്തയുണ്ടായിരുന്നു. രാഘവാ ലോറൻസിന്റെ ഹിറ്റ് തമിഴ് ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. തിയറ്ററുകളിൽ മെയ് 22നാണ് സിനിമാ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണായതിനാൽ തിയറ്ററുകൾ അടച്ചിട്ടതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. ഓൺലൈൻ റിലീസിംഗുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസും ഹോട്ട് സ്റ്റാറുമായുള്ള അവസാന ഘട്ട ചർച്ച നടത്തുകയാണ് അക്ഷയ് കുമാർ എന്നാണ് വിവരം.
akshay kumar, donation, mumbai police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here