സിറിയയിൽ ഭീകരാക്രമണത്തിൽ 40 മരണം; മരിച്ചവരിൽ 11 പേർ കുട്ടികൾ

സിറിയയില്‍ ഭീകരാക്രമണത്തില്‍ 40 പേർ കൊല്ലപ്പെട്ടു. അഫ്രിന്‍ നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കർ ജനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആക്രമണത്തിൽ മരിച്ച പതിനൊന്ന് പേർ കുട്ടികളാണ്. 47 പേര്‍ക്ക് പരുക്കേറ്റു.

ആക്രമണത്തില്‍ ധാരാളം കെട്ടിടങ്ങള്‍ക്കും കേടുപാടുപറ്റി. റമസാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയെ ആളുകള്‍ക്കുനേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റിന് (വൈപിജി) ബന്ധമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഭീകര സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് സൂചന. ആക്രമണത്തെ യുഎസ് അപലപിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top