കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്റീനിൽ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ ക്വാറന്റീനിൽ. ലോക്ക് ഡൗണിനിടെ സ്വദേശമായ തമിഴ്നാട്ടിലേയ്ക്ക് പോയ മണികുമാറിനോട് പതിനാല് ദിവസം ക്വാറന്റീനിൽ പോകാൻ ജില്ലാ ആരോ​ഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.

ലോക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെയാണ് മണികുമാർ തമിഴ്നാട്ടിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ ദിവസം തിരികെയെത്തി. ഇരു സംസ്ഥാനങ്ങളുടേയും അനുമതിയോടെയാണ് തിരികെ എത്തിയത്. വാളയാറിൽ ആരോ​ഗ്യവകുപ്പ് അധികൃതർ പ്രത്യേക പരിശോധന നടത്തിയിരുന്നു.

ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തിൽ ഉണ്ടായിരുന്ന പേഴ്സണൽ അസിസ്റ്റന്റ്, ​ഗൺമാൻ, ഡ്രൈവർ എന്നിവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് വീട്ടിൽ നിരീക്ഷണത്തിൽ ആണെന്നാണ് ഹൈക്കോടതി അധികൃതർ നൽകുന്ന വിശദീകരണം.

Story highlights-Kerala hc chief justice manikumar under observation after he arrived from tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top