Advertisement

അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവ്

April 29, 2020
Google News 1 minute Read

അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ ഉത്തരവിറങ്ങി. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമൂലം റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും അടിസ്ഥാനമാക്കി സൗജന്യ റേഷന്‍ നല്‍കിയിരുന്നു. 34059 പേര്‍ ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ പൊതുവിതരണ വകുപ്പ് തയാറാകുന്നു. തുടര്‍നടപടികള്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സ്വീകരിക്കുന്നതാണ്.

റേഷന്‍ കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ താത്കാലിക രേഷന്‍ കാര്‍ഡ് അനുവദിക്കേണ്ടതാണ്. രേഖകളുടെ ആധികാരികത സംബന്ധിച്ച് പൂര്‍ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷകരില്‍ നിന്ന് വാങ്ങേണ്ടതാണ്.

Story Highlights: coronavirus, ration shop,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here