പാലക്കാട് കൊവിഡ് സെൻ്ററിൽ നിന്ന് രക്ഷപ്പെടാൻ രോഗിയുടെ ശ്രമം

പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടുകാരിയുടെ ശ്രമം. ഇന്ന് രാവിലെയായിരുന്നു സംഭവം.
കൊവിഡ് കെയർ സെന്ററിന്റെ ജനലിലൂടെ രക്ഷപ്പെടാനായിരുന്നു  തമിഴ്നാട് സ്വദേശിനിയുടെ ശ്രമം. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചായിരുന്നു നീക്കം. എന്നാൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺ ഷെയ്ഡിൽ ഇവർ കുടുങ്ങി.

നിലവിളിച്ചതോടെ സുരക്ഷ ഉദ്യോഗസ്ഥർ വിവരമറിഞ്ഞു. പക്ഷേ ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഫയർ ഫോഴ്സ്‌സ്‌ സംഘം എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തമിഴ്നാട് സ്വദേശിനിയെ രക്ഷപ്പെടുത്തിയത്. കൊവിഡ് കെയർ സെന്ററിലെ ക്വാറന്റീനിൽ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് വിവരം.

Story highlights-patient trying to escape from corona care center in palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top