Advertisement

പരാതികൾക്കും നിവേദനങ്ങൾക്കും ഇ മെയിൽ, എസ്എംഎസ് മുഖേന മറുപടി; പദ്ധതിയുമായി കേരള പൊലീസ്

April 29, 2020
2 minutes Read

പൊലീസ് ആസ്ഥാനത്ത് സമർപ്പിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും ഇ മെയിലോ എസ്എംഎസ്സോ മുഖേന മറുപടി ലഭ്യമാക്കുന്ന പദ്ധതിയുമായി കേരള പൊലീസ്. ഇതിന് ആവശ്യമായ നിർദേശം പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങൾക്കും നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോടു പറഞ്ഞു. പരാതികൾക്കൊപ്പം പരാതിക്കാരുടെ ഫോൺ നമ്പറും ഇ മെയിൽ അഡ്രസും സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളുടെ പരാതികൾക്കും നിവേദനങ്ങൾക്കുമൊപ്പം സർവീസ് സംബന്ധമായ പരാതികൾ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഇ മെയിൽ, എസ്എംഎസ് വഴി മറുപടി ലഭ്യമാക്കും.

അപേക്ഷയിൽ സ്വീകരിച്ച നടപടികളായിരിക്കും മറുപടിയായി അറിയിക്കുക. ഈ സംവിധാനം അധികം വൈകാതെ തന്നെ ജില്ല പൊലീസ് മേധാവിമാരുടെ ഓഫിസുകളിലേക്കും മറ്റ് പൊലീസ് ഓഫിസുകളിലേക്കും വ്യാപിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.

Story highlight: Replies to complaints via e-mail and SMS; Kerala Police on the project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top