ആയുർവേദ ചൂർണത്തിന് പിന്നാലെ യോഗയും; കൊറോണ ചികിത്സയ്‌ക്കൊപ്പം സ്വീകരിക്കേണ്ട ഇന്ത്യൻ മാർഗങ്ങൾ നിർദേശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

shivarajകൊറോണ ചികിത്സയ്‌ക്കൊപ്പം യോഗയും, ഭജനയും, സംഗീതവും ഒപ്പം കൂട്ടണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

സ്‌നേഹം രോഗങ്ങൾക്കുള്ള മരുന്നാണ്. എന്നാൽ കൊവിഡ് പോലുള്ള രോഗം ബാധിച്ചവരെ സ്വന്തം അമ്മയ്ക്ക് പോലും തൊടാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നിലവിലെ ചികിത്സകൾക്കൊപ്പം ചില ഇന്ത്യൻ രീതികളും പരീക്ഷിക്കണം’- മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ 50 ഗ്രാമിന്റെ ഒരു കോടി ആയുർവേദ ചൂർണം വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കൊറോണ ചികിത്സയ്‌ക്കൊപ്പം യോഗയും ചെയ്യാൻ മുഖ്യമന്ത്രി നിർദേശിക്കുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് 120 പേരാണ് മരിച്ചിരിക്കുന്നത്. 2387 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights- Madhyapradesh, coronavirus, Shivraj Singh Chouhan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top