ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,38,115 ആയി

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,38,115 ആയി. 76, 106 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 217970 പേര് ഇതുവരെ രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,336 കൊവിഡ് മരണങ്ങളാണ്. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അമേരിക്കയില്‍ മരണസംഖ്യ 59,252 ആയി. ഇന്നലെ മാത്രം 2, 450 പേരാണ് മരിച്ചത്. 25, 040 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 586 പേര് മരിച്ചു. ബ്രസിലില്‍ 520 പേരാണ് ഇന്നലെ മരിച്ചത്. സ്പെയിനില്‍ 301 പേരും ഇറ്റലിയില്‍ 382 പേരും ഫ്രാന്‍സില്‍ 367 പേരും ആണ് 24 മണിക്കൂറിനിടെ മരിച്ചത്. മരണ നിരക്കും രോഗവ്യാപന തോതും കുറഞ്ഞതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു. മെയ് 18 മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം. ബ്രിട്ടണില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here