ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുടെ സഹായിക്ക് കൊവിഡ്

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി എകെകെ ശ്രീനിവാസിന്റെ സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാന സെക്രട്ടറിയേറ്റിലെ 13 പേരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഉപമുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഉപമുഖ്യമന്ത്രിയുടെ സഹായിക്ക് ട്രൂനാറ്റ് പരിശോധനയാണ് നടത്തിയത്. ആർടി-പിസിആർ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത കേസുകൾ വർദ്ധിച്ചുവരികയാണെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.
ആന്ധ്രാപ്രദേശിൽ 1332 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്ത കർനൂൾ, ഗുണ്ടൂർ, കൃഷ്ണ ജില്ലകളിലാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here