കാസര്‍ഗോട്ടെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് വ്യാജ പ്രചാരണം നടത്തിയയാള്‍ക്കെതിരെ കേസ്

കാസര്‍ഗോട്ടെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന വ്യാജ പ്രചാരണം നടത്തിയയാള്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ജില്ലയിലെ പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസ് എടുത്തത്. വാട്ട്‌സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. കൊവിഡ് രോഗത്തില്‍നിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. വിവരം ചോര്‍ന്നതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പ്രചാരണം നടത്തി. എന്നാല്‍, കാസര്‍ഗോഡ് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസര്‍ഗോട്ടെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന വ്യാജ പ്രചാരണത്തില്‍ മുന്നില്‍നിന്നത് ഇയാളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ വാര്‍ത്തകളും പ്രചാരണവും വിവിധ മേഖലകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊവിഡ് കേസുകള്‍ പോസിറ്റീവാകുന്നത് സര്‍ക്കാരിന്റെ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്‌സാപ്പ് പ്രചാരണം നടത്തിയയാളെ കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top