ഈ മാസം വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം

കൊവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും വിരമിച്ച ജീവനക്കാരുടെ സേവനം തുടര്‍ന്നും ലഭ്യമാക്കാന്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഈ മാസം വിരമിച്ചവരെയാണ് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നത്. വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നതുവരേയോ അല്ലെങ്കില്‍ പരമാവധി രണ്ട് മാസ കാലയളവിലേക്കോയാണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുയെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തും ആരോഗ്യ മേഖലയിലും വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വീടുകളില്‍ നിരിക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും തടസം കൂടാതെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. മാര്‍ച്ച് 31 വിരമിച്ച ജീവനക്കാര്‍ക്ക് ജൂണ്‍ 30 വരെ അഡ്ഹോക്ക് വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്നുള്ള പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്ന അവസ്ഥയാണ് ഉള്ളത്. അതിനാലാണ് ഏപ്രില്‍ 30ന് വിരമിച്ച ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വീണ്ടും അനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
Story Highlights: coronavirus, k k shailaja,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here